തുരന്തോ എക്‌സ്പ്രസിന്റെ പാളംതെറ്റി; രണ്ടു മരണം

single-img
12 September 2015

thuranthoഗുല്‍ബര്‍ഗ: കര്‍ണാടകയില്‍ തുരന്തോ എക്‌സ്പ്രസിന്റെ പാളംതെറ്റി രണ്ടുപേര്‍ മരിച്ചു. ഇന്നുപുലര്‍ച്ചെ 2.15 നാണ് അപകടമുണ്ടായത്. നിരവധിപേര്‍ക്ക് പരിക്കേറ്റു. സെക്കന്തരാബാദില്‍ നിന്ന് മുംബൈയിലേക്ക് പോയ ട്രെയിനിന്റെ ഒമ്പത് ബോഗികള്‍ ഗുല്‍ബര്‍ഗയ്ക്ക് സമീപം മാര്‍തൂറില്‍ വെച്ചാണ് പാളം തെറ്റിയത്.

അപകടകാരണം ഇനിയും വ്യക്തമല്ല. പരിക്കേറ്റവരെ ഗുല്‍ബര്‍ഗയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് പാഞ്ഞെത്തിയ നാട്ടുകാരാണ് ബോഗികളുടെ എമര്‍ജന്‍സി ജന്നലുകള്‍ പൊളിഞ്ഞ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.