യു.എസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ്; പേസ്-ഹിംഗിസ് സഖ്യത്തിന് കിരീടം

single-img
12 September 2015

pace-hingisന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ലിയാണ്ടര്‍ പേസ്-മാര്‍ട്ടീന ഹിംഗിസ് സഖ്യത്തിന് കിരീടം. അമേരിക്കയുടെ സാം ക്വേറെ-ബെഥനീ മാറ്റക് സാന്‍ഡ്‌സ് സഖ്യത്തെ ടൈബ്രേക്കറില്‍ തോല്‍പിച്ചാണ്  സഖ്യം സീസണിലെ മൂന്നാം മിക്‌സഡ് ഡബിള്‍സ് കിരീടം നേടിയത്. സ്‌കോര്‍: 6-4, 3-6, 10-7.

1969-ന് ശേഷം ഒരു സീസണില്‍ മൂന്ന് കിരീടങ്ങള്‍ നേടുന്ന ആദ്യ മിക്‌സഡ് സഖ്യമാണ് ഇവരുടേത്. യു.എസ് ഓപ്പണിന് പുറമേ ഈ സീസണില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, വിമ്പിള്‍ഡണ്‍ കിരീടങ്ങളും സഖ്യം സ്വന്തമാക്കിയത്.

ഞായറാഴ്ച നടക്കുന്ന വനിത ഡബിള്‍സ് ഫൈനലിലും ഹിംഗിസ് സഖ്യം പ്രവേശിച്ചിട്ടുണ്ട്. ഇന്ത്യയുടെ സാനിയ മിര്‍സയാണ് വനിത ഡബിള്‍സില്‍ ഹിംഗിസിന്റെ പങ്കാളി.