ഇന്ദുലേഖ വൈറ്റ് സോപ്പ് ഉപയോഗിച്ചിട്ടും സൗന്ദര്യം തേടിവരാത്തതിനെ തുടര്‍ന്ന് മമ്മൂട്ടിക്കും ഇന്ദുലേഖയ്ക്കും എതിരെ വയനാട് സ്വദേശി ജില്ലാ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കി

single-img
12 September 2015

Mammoottyകല്‍പറ്റ: പരസ്യം നല്‍കിയ കമ്പനിക്കും പരസ്യത്തില്‍ അഭിനയിച്ച മമ്മൂട്ടിക്കുമെതിരെ  പരാതി. ഇന്ദുലേഖ സോപ്പിന്റെ പരസ്യത്തില്‍ അഭിനയിച്ചതാണ് മമ്മൂട്ടിക്കെതിരെ പരാതി നല്‍കാന്‍ കാരണം.

‘ഇന്ദുലേഖ വൈറ്റ് സോപ്പ് ഉപയോഗിച്ചാല്‍ സൗന്ദര്യം ഇനി നിങ്ങളെ തേടി വരും’ എന്ന  പരസ്യത്തില്‍ ആകൃഷ്ടനായി സോപ്പ് വാങ്ങി ഉപയോഗിച്ചയാള്‍ക്ക് ഉദ്ദേശിച്ച ഗുണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് പരസ്യം നല്‍കിയ കമ്പനിക്കും അതില്‍ അഭിനയിച്ച മമ്മൂട്ടിക്കുമെതിരെ വയനാട് ജില്ലാ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയത്.

മാനന്തവാടി അമ്പുകുത്തി കൂപ്പില്‍ വീട്ടില്‍ കെ. ചാത്തുവാണ് 50,000 രൂപ നഷ്ടപരിഹാരവും മറ്റു ചെലവുകളും ആവശ്യപ്പെട്ട് പരാതി നല്‍കിയത്. സെപ്റ്റംബര്‍ 22ന് മമ്മൂട്ടിയോടും കമ്പനി പ്രതിനിധിയോടും കോടതിയില്‍ ഹാജരാകാന്‍ ഉപഭോക്തൃ കോടതി ഉത്തരവായി.