ഗുജറാത്തി ഭാഷ മാത്രമറിയാമായിരുന്ന താന്‍ ഹിന്ദി പഠിച്ചത് റെയില്‍വേ സ്‌റ്റേഷനിലെ ചായവില്‍പ്പനയ്ക്കിടെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
11 September 2015

NARENDRA_MODI_2511693f

ഗുജറാത്തി ഭാഷ മാത്രമറിയാമായിരുന്ന താന്‍ ഹിന്ദി പഠിച്ചത് റെയില്‍വേ സ്‌റ്റേഷനിലെ ചായവില്‍പ്പനയ്ക്കിടെയാണെന്ന് രപധാനമന്ത്രി നരേന്ദ്ര മോദി. എന്റെ മാതൃഭാഷ ഗുജറാത്തിയായിരുന്നു. എന്നാല്‍ റെയില്‍വേ സ്‌റ്റേഷനിലെ ചായവില്‍പ്പനയ്ക്കിടെ ഹിന്ദി പഠിക്കാനുള്ള അവസരം എന്ിക്ക് ലഭിക്കുകയായിരുന്നു. ഉത്തര്‍പ്രദേശുകാരയ ബിസിനസുകാര്‍ക്ക് ഞാന്‍ ചായ വില്‍ക്കാറുണ്ടായിരുന്നു. അവര്‍ക്ക് ഗുജറാത്തിയും എനിക്ക് ഹിന്ദിയും അറിയാമായിരുന്നില്ല. എന്നാല്‍ ചായ വില്‍ക്കുവാന്‍ വേണ്ടി ഞാന്‍ ഹിന്ദി പഠിച്ചെടുക്കുകയായിരുന്നു. വിശ്വഹിന്ദി സമ്മേളനം ഉദ്ഘാടനം ചെയ്യവേ രപസംഗത്തിനിടയില്‍ മോദി സൂചിപ്പിച്ചു.

മുംബൈയില്‍ താമസമാക്കിയ ഉത്തര്‍പ്രദേശുകാരായ പാല്‍വില്‍പ്പനക്കാരുമായുള്ള ബന്ധവും ഹിന്ദി പഠിക്കുന്നതിന് തന്നെ സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ ഞങ്ങളുടെ ഗ്രാമത്തില്‍ പോത്തിനെ വാങ്ങാന്‍ വരികയും അതിനുശേഷം പോത്തിനെ ഗുഡ്‌സ് ട്രെയിനില്‍ കൊണ്ടു പോവുകയായിരുന്നു പതിവ്. അത്തരത്തില്‍ തനിക്ക് ഹിന്ദിയുമായി കൂടുതല്‍ അടുക്കാന്‍ സമയം കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് ഹിന്ദി അറിയില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ എന്തു സംഭവിച്ചേനെയെന്നും മോദി സദസ്സിനോട് ചോദിച്ചു.
ഹിന്ദിയുടെ പ്രാധാന്യം വര്‍ധിക്കുകയാണെന്നും യൂറോപ്പിലും മധ്യേഷ്യയിലും ഹിന്ദി പ്രചരിപ്പിക്കാന്‍ ബോളിവുഡ് സിനിമകള്‍ വലിയ പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. മാത്രമല്ല ലോകരാജ്യങ്ങളുടെ നേതാക്കള്‍ പോലും അവരുടെ പ്രസംഗങ്ങളില്‍ ഹിന്ദി വാക്കുകളില്‍ പറയാന്‍ ആരംഭിച്ചത് ഭാഷയുടെ പ്രാധാന്യശത്ത കാണിക്കുന്നതായും അദ്ദേഹം പറഞ്ഞു.