നടി വിദ്യ ബാലൻ മറാഠി സിനിമയിൽ അരങ്ങേറാൻ തയ്യാറെടുക്കുന്നു

single-img
11 September 2015

downloadബോളിവുഡ് നടി വിദ്യ ബാലൻ മറാഠി സിനിമയിൽ അരങ്ങേറാൻ തയ്യാറെടുക്കുന്നു . മുൻകാല ബോളിവുഡ് നടി ഗീത ബാലിയുടെ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ‘ഏക് അൽബേല” എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ശേഖർ സർത്താണ്ടേലാണ് ചിത്രത്തിന്റെ സംവിധായകൻ. ഗീത ബാലിയുടെ വേഷം അവതരിപ്പിക്കുന്നത് തനിക്ക് ഒരു ബഹുമതിയാണെന്ന് വിദ്യ ബാലൻ പറഞ്ഞു.മറാഠി ചിത്രത്തിൽ ആദ്യമായി അഭിനയിക്കുകയാണെങ്കിലും താരത്തിന് മറാഠി സംസാരിക്കേണ്ടതില്ല. ചിത്രത്തിന്റെ തിരക്കഥ 13 തവണയോളം തിരുത്തിയെഴുതിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ചൊവ്വാഴ്ച ആരംഭിച്ചു.