രാജ്യത്തെ സിനിമാ തിയേറ്ററുകളില്‍ എത്തുന്നവര്‍ക്ക് നിര്‍ബന്ധമായും സൗജന്യമായി കുടിവെള്ളം ഏര്‍പ്പാടാക്കണമെന്ന് ദേശീയ ഉപഭോക്തൃ കോടതി

single-img
11 September 2015

Theatre

രാജ്യത്തെ സിനിമാ തീയേറ്ററുകളില്‍ സിനിമ കാണാെനത്തുന്നവര്‍ക്ക് നിര്‍ബന്ധമായും സൗജന്യമായി കുടിവെളളം ലഭ്യമാക്കണമെന്ന് ദേശീയ ഉപഭോക്തൃ കോടതി. സിനിമാ ഹാളിനുളളില്‍ കുടിവെള്ളം ലഭ്യമാക്കാതെ തിയേറ്റിലെ ഭക്ഷണശാലകളില്‍ നിന്ന് ബോട്ടില്‍ വെളളം വാങ്ങാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിതരാക്കിയാല്‍ തിയേറ്റര്‍ ഉടമകള്‍ക്കെതിരെ അനുചിതമായ വ്യവസായ വ്യവഹാരത്തിനോ സേവനത്തിലെ അപര്യാപ്തതയ്‌ക്കോ കേസെടുക്കുമെന്ന് നാഷണല്‍ കണ്‍സ്യൂമര്‍ റിഡ്രസ്സല്‍ കമ്മീഷന്‍ അറിയിച്ചു.

കുടിവെള്ളം മനുഷ്യരെ സംബന്ധിച്ചിടത്തോളം അവശ്യ വസ്തുവാണെന്നും സിനിമ കാണാനെത്തുന്നവര്‍ക്ക് കുടിവെളളം ഉറപ്പാക്കേണ്ടത് തിയേറ്റര്‍ ഉടമകളുടെ കടമയാണെന്നും കോടതി പ്രസ്താവിച്ചു. തിയേറ്ററിലെ ഭക്ഷണശാലകളില്‍ വെളളം ലഭിക്കും എന്നതുകൊണ്ട് അധികൃതരുടെ കടമ പൂര്‍ത്തിയാകുന്നില്ലെന്നും ആ വെള്ളത്തിന് പലപ്പോഴും വെളിയിലുളളതിനെക്കാള്‍ പതിന്മടങ്ങ് വില ഈടാക്കാറുണ്ടെന്നും കോടതി പറയുന്നു. സാധാരണകഎ്കാരന് ഇത് താങ്ങാന്‍ പറ്റിയെന്നുവരില്ലെന്നും അക്കാരണങ്ങള്‍ കൊണ്ടുതന്നെ പുറത്തുനിന്നും വെളളം കൊണ്ടുവരാന്‍ അനുവദിക്കാത്ത തിയേറ്റര്‍ ഉടമകള്‍ തിയേറ്ററില്‍ അത് ഉറപ്പുവരുത്തണമെന്നും ഐകോടതി പറഞ്ഞു.

വെളളം ലഭ്യമാക്കാത്തതിനെതിരെ ഒരു കുടുംബം സമര്‍പ്പിച്ച പരാതിയിലായിരുന്നു വിധി. സിനിമാ ഹാളില്‍ കുടിവെളളം ലഭ്യമാക്കാതിരുന്നതിന് ത്രിപുര സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍ അഗര്‍ത്തലയിലുളള രൂപാസി മള്‍ട്ടിപ്ലക്‌സിന് 11,000 രൂപ പിഴയിട്ടിരുന്നു. ഇതിനെതിരെ മള്‍ട്ടിപ്ലക്‌സ് നല്‍കിയ അപ്പീല്‍ തളളിയ ദേശീയ ഉപഭോക്തൃ കോടതി സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍ പുറപ്പെടുവിച്ച വിധി ശരിവയ്ക്കുയും ചെയ്തു.