ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ദ്ധനനായ വൃദ്ധന് വെള്ളം പകര്‍ന്ന് കൊടുക്കുന്ന പെണ്‍കുട്ടി; ട്രയിനില്‍ അങ്കമാലിയില്‍ നിന്നും മാവേലിക്കരയ്ക്ക് പോകുന്നവഴി ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് അവിചാരിതമായി ഒരു പ്രവാസിയുടെ കാമറയില്‍ പതിഞ്ഞ ചിത്രം

single-img
11 September 2015

Devi Prasad

കഴിഞ്ഞ ആഴ്ച ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് പ്രവാസിയായ ദേവപ്രസാദ് വി കുറുപ്പ് പകര്‍ത്തിയ ഒരു ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറുകയാണ്.

അങ്കമാലിയില്‍ നിന്നും മാവേലിക്കരയ്ക്ക് പോകാനായി ട്രെയിനില്‍ കയറിയ ദേവപ്രസാദിന് ആലുവ സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോഴാണ് ഈ ചിത്രം കിട്ടിയത്.

ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ പ്ലാറ്റ്‌ഫോമിലിരിക്കുന്ന നിര്‍ദ്ധനനായ വൃദ്ധന് ഒരു പെണ്‍കുട്ടി വെള്ളം പകര്‍ന്നുകൊടുക്കുന്നതാണ് ചിത്രം. ഏകദേശം അയ്യായിരത്തോളം ലൈക്കുകളാണ് ഈ ചിത്രത്തിന് കിട്ടിയിരിക്കുന്നത്. വെള്ളം പകര്‍ന്നു നല്‍കുന്ന പെണ്‍കുട്ടിയേയും ചിത്രം ജനങ്ങളുടെ ശ്രദ്ധയില്‍ എത്തിച്ച ദേവപ്രസാദിനേയും അഭിനന്ദിച്ച് നുറുകണക്കിന് കമന്റുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ ലിങ്ക്‌:
https://www.facebook.com/photo.php?fbid=1065650983448194&set=gm.757466627710079&type=1&permPage=1