മഹാരാഷ്ട്രയ്ക്കും രാജസ്ഥാനും, ഗുജറാത്തിനും പുറമെ ചത്തീസ്ഗഢിലും ഇറച്ചി നിരോധിച്ചു.

single-img
11 September 2015

08-1420703690-beefബിജെപി ഭരണത്തിലിരിക്കുന്ന ചത്തീസ്ഗഢിലും ഇറച്ചി നിരോധിച്ചു.ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഗുജറാത്തിലും ഇറച്ചി നിരോധിച്ചിരുന്നു.ജൈനമതക്കാരുടെ വ്രതാനുഷ്ഠാന ഉത്സവമായ പരിയൂഷാന്‍ പ്രമാണിച്ചാണ് നിരോധനം.

മുംബൈയില്‍ ഇറച്ചി നിരോധനത്തിനെതിരെ ശിവസേനയും മഹാരാഷ്ട്രാ നവനിര്‍മാണ്‍ സേനയും ഇറച്ചിവിറ്റ് പ്രതിഷേധിക്കുകയുണ്ടായി. രാജസ്ഥാനില്‍ ജൈന പുണ്യദിനങ്ങളായ സപ്തംബര്‍ 17, 18, 27 തീയതികളില്‍ മാംസവില്പനയും മത്സ്യവില്പനയും അറവും നിരോധിച്ചിട്ടുണ്ട്. അഹമ്മദാബാദില്‍ സപ്തംബര്‍ 10 മുതല്‍ 17 വരെ ആടുമാടുകളെ അറക്കുന്നതും വില്‍ക്കുന്നതും പോലീസ് നിരോധിച്ചു.