മുംബൈ പോലീസ് കമ്മീഷണറായ അഹമ്മദ് ജാവേദ് തന്റെ ശമ്പളമായി സര്‍ക്കാരില്‍ നിന്നും വാങ്ങുന്നത് ഒരു രൂപ മാത്രം; ബാക്കി ശമ്പളം ഇദ്ദേഹം ചെലവഴിക്കുന്നത് സര്‍വീസിലിരിക്കെ മരിച്ച പോലീസുകാരുടെ മക്കളുടെ പഠനത്തിനുംമറ്റു ആവശ്യങ്ങള്‍ക്കുമായി

single-img
11 September 2015

08-1441713732-javed-ahmad

മുംബൈ പോലീസ് കമ്മീഷണറായ അഹമ്മദ് ജാവേദ് തന്റെ ശമ്പളമായി സര്‍ക്കാരില്‍ നിന്നും വാങ്ങുന്നത് ഒരു രൂപ മാത്രമാണ്. അത്ഭുതമെന്ന് തോന്നാമെങ്കിലും സത്യമാണ്. ഒരു രൂപ തന്റെ മാസശമ്പളമായി വാങ്ങുന്ന അഹമ്മദ് ജാവേദ് ബാക്കി ശമ്പളം ഇദ്ദേഹം ചെലവഴിക്കുന്നത് സര്‍വീസിലിരിക്കെ മരിച്ച പോലീസുകാരുടെ മക്കളുടെ പഠനത്തിനുംമറ്റു ആവശ്യങ്ങള്‍ക്കുമായാണെന്നുള്ളതാണ് മറ്റൊരു സത്യം. പോലീസ് എന്ന വാ ക്കിന് മനുഷ്യസ്‌നേഹം എന്നൊരു പര്യായം കൂടുയുണ്ടെന്ന് പഠിപ്പിച്ചു തരികയാണ് ഈ നിയമപാലകന്‍.

മനുഷ്യ സ്‌നേഹം പണ്ടുമുതലേ അഹമ്മദ് ജാവേദിന്റെ കൂടെപ്പിറപ്പായിരുന്നു. രാജകുടുംബത്തിലായിരുന്നു അഹമ്മദ് ജാവേദിന്റെ ജനനമെങ്കിലും ഇഷ്ടം വളരെ പരിമിതമായ സൗകര്യങ്ങളോടെ ജീവിക്കാനായിരുന്നു അദ്ദേഹത്തിന് അന്നും താല്‍പര്യമെന്ന് അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ പറയുന്നു. ഡല്‍ഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ പഠനത്തിന് ശേഷം 1980ല്‍ സിവില്‍ സര്‍വീസ് പഠനത്തിന് ചേര്‍ന്ന അഹമ്മദ് ജാവേദ് നിയമപാലക വേഷം തെരഞ്ഞെടുക്കുകയായിരുന്നു.

ഗേറ്റ്‌വേ ഒഫ് ഇന്ത്യയിലും, സവേരി ബസാറിലും സ്‌ഫോടനങ്ങള്‍ നടന്ന് മുംബൈയില്‍ ക്രമസമാധാനം താറുമാറായ കാലഘട്ടത്തില്‍ കമ്മിഷണാറായ ജാവേദ് പോലീസുകാര്‍ക്കിടയിലെ ധീരനായ ഉദ്യോഗസ്ഥനായിരുന്നു. 1983-85 കാലഘട്ടത്തില്‍ ഡല്‍ഹി കമ്മിഷണറായിരുന്ന കാലത്താണ് ഇന്ദിരാഗാന്ധി വധത്തിനു ശേഷം പൊട്ടിപ്പുറപ്പെട്ട സിഖ് കലാപം നടക്കുന്നത്. ആ സമയത്ത് ജാവേദിന്റെ സമയോചിതമായ ഇടപെടലാണ് കലാപത്തിന്റെ തീവ്രചത കുറച്ച് ഡെല്‍ഹിയെല സാധാരണ നിലയിലേക്ക് ശകാണ്ടു വന്നത്.

ലാഭേച്ഛ പ്രതീക്ഷിക്കാതെ സമൂഹസേവനം നടത്തുന്ന ജാവേദിന് സഹപ്രവര്‍ത്തകരുടെ സപ്പോര്‍ട്ടും ആവശ്യത്തിലധികമുണ്ട്. ഒരു മനുഷ്യന്‍ ജീവിച്ചിരിക്കുമ്പോള്‍ സഹജീവികള്‍ക്ക് സഹായമാകണമെന്ന് ചിന്തയാണ് തന്റെ ശമ്പളം മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്കായി വിനിയോഗിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.