കുളിക്കാന്‍ മടിയുള്ളവര്‍ക്കായി ഒരു സ്‌പ്രേ;പന്ത്രണ്ട് വര്‍ഷമായി കുളിച്ചിട്ടില്ലാത്ത ഡേവ് വിറ്റ്‌ലോക്കാണു ജീവനുള്ള ബാക്ടീരിയകൾ കൊണ്ടുള്ള സ്‌പ്രേ കണ്ടെത്തിയത്.

single-img
11 September 2015

MD_0064കുളിക്കാൻ മടിയുള്ളവർക്ക് ഒരു സന്തോഷ വാർത്ത.പന്ത്രണ്ട് വര്‍ഷമായി കുളിച്ചിട്ടില്ലാത്ത ഡേവ് വിറ്റ്‌ലോക്കാണു ജീവനുള്ള ബാക്ടീരിയകൾ കൊണ്ടുള്ള സ്‌പ്രേ കണ്ടെത്തി.ഈ സ്‌പ്രേ അത്ര ചില്ലറക്കാരനല്ല.കുളിച്ച് വൃത്തിയായി നടക്കുന്നവരേക്കാൾ വൃത്തിയായി നടക്കാൻ ഈ സ്‌പ്രേ സഹായിക്കും.ജീവനുള്ള ബാക്ടീരിയകളാണു ശരീരം വൃത്തിയാക്കുക.

12 വർഷമായി കുളിക്കാതെ സ്‌പ്രേയും പൂശി നടക്കുന്നയാളാണു ഡേവ് വിറ്റ്‌ലോക്ക്.കുളിക്കാത്തത് കൊണ്ടു വൃത്തിഹീനനായാണ് ഇയാള്‍ നടക്കുന്നതെന്ന് അര്‍ത്ഥമില്ല. എന്നും കുളിക്കുന്നവരേക്കാള്‍ വൃത്തിയായാണ് ഇയാള്‍ നടക്കുന്നത്. അമോണിയ ഓക്‌സിഡൈസിംഗ് ബാക്ടീരിയ ആണ് സ്‌പ്രേയില്‍ ഉപയോഗിച്ചിരിക്കുന്നത്. എഒബയോമെ എന്ന പേരില്‍ ഒരു കമ്പനി സ്ഥാപിച്ചാണ് ഇയാള്‍ സ്‌പ്രേ നിര്‍മ്മിക്കുന്നത്. ഈ സ്‌പ്രേ ഉപയോഗിക്കുന്നവര്‍ക്ക് ഒരിക്കലും കുളിക്കേണ്ട ആവശ്യമേയില്ല. മദര്‍ ഡെര്‍ട്ട് എന്നാണ് സ്‌പ്രേയുടെ പേര്.

[mom_video type=”youtube” id=”PPwBXDhIHmg”]