മുളകിന് പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനെ തടയാനാകുമെന്ന് പഠനം

single-img
11 September 2015

Green-Chilliചെന്നൈ:  മുളകിന്  ക്യാന്‍സറിനെ തടയാനാകുമെന്ന് പഠനം. മദ്രാസിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. മുളകില്‍ അടങ്ങിയ കാപ്‌സൈസിന് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തടയാനാകുമെന്ന് പഠനത്തില്‍ പറയുന്നു. പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന് കാരണമാകുന്ന സെല്ലുകളെ നശിപ്പിക്കാന്‍ കാപ്‌സൈസിന് സാധിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

ഭാവിയില്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കാപ്‌സൈസിന്‍ അടങ്ങിയ ഇന്‍ജക്ഷനിലൂടെ സാധിക്കുമെന്ന് ഇവര്‍ പഠന പ്രബന്ധത്തില്‍ പറയുന്നു. പ്രബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ജേണല്‍ ഓഫ് ഫിസിക്കല്‍ കെമിസ്ട്രി ബി എന്ന മാ സികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചുണ്ടെലികളിലെ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സെല്ലുകളെ നശിപ്പിക്കാന്‍ കാപ്‌സൈസിന് കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍  ഇത് മനുഷ്യരില്‍ ഉപയോഗിക്കണമെങ്കില്‍ അമിതമായ അളവില്‍ മുളക് കഴിക്കേണ്ടിയിരുന്നു. എന്നാല്‍ ഭാവിയില്‍ കാപ്‌സൈസിന്‍ ഉപയോഗിച്ച് മരുന്ന് കണ്ടെത്തുന്നതിലൂടെ ഈ പരിമിതി മറികടക്കാനാകുമെന്നാണ് മദ്രാസിലെ ഗവേഷകര്‍ വ്യക്തമാക്കുന്നത്.