പ്രേമത്തിന്റെ തെലുങ്ക് റീമേക്കില്‍ അനുപമ പരമേശ്വരന്‍ മേരിയാകും

single-img
11 September 2015

Anupama Parameshwaranപ്രേമത്തിന്റെ തെലുങ്ക് റീമേക്കില്‍ അനുപമ പരമേശ്വരന്‍ മേരിയായി എത്തുന്നു. അനുപമ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.  ത്രിവിക്രം ശ്രീനിവാസാണ് ചിത്രം തെലുങ്കിലൊരുക്കുന്നത്. പ്രേമം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നതിന്റെ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ അനുപമയായിരിക്കും മേരിയെ അവതരിപ്പിക്കുന്നതെന്ന് സൂചനകള്‍ ഉണ്ടായിരുന്നു.നിതിന്‍,സാമന്ത എന്നിവരാണ് മറ്റ് താരങ്ങള്‍. സെപ്തംബര്‍ അവസാനവാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും.