ബിജെപിക്ക് ബെംഗളൂരു കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം നഷ്ടപ്പെട്ടു

single-img
11 September 2015

Karnataka  Bangalore: Leader of Oppostion (Congress) B.N. Manjunath Reddy who is newly elected addressing the Council Meeting  at BBMP Head Quarters  on  18,09,2013.   Photo: V Sreenivasa Murthy

ബെംഗളൂരു: ബെംഗളൂരു കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനം ബിജെപിക്ക് നഷ്ടപ്പെട്ടു. ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ബി എന്‍ മഞ്ജുനാഥ് റെഡ്ഢി മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ജെഡിഎസിന്റെ ഹേമലത ഗോപാലയ്യയാണ് ഡെപ്യൂട്ടി മേയര്‍.

ബൃഹത് ബെംഗളൂരു നഗര പാലിക (ബിബിഎംപി) വാര്‍ഡ് തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയെങ്കിലും ബിജെപിക്ക് മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ നേടാനായില്ല. ആകെയുള്ള 198 സീറ്റുകളില്‍ 100 സീറ്റുകള്‍ ബിജെപി നേടിയിരുന്നു. കോണ്‍ഗ്രസിന് 76 ഉം ജെഡിഎസിന് 14 ഉം സീറ്റുകള്‍ ലഭിച്ചപ്പോള്‍ മറ്റുള്ളവര്‍ എട്ട് സീറ്റുകള്‍ പങ്കിട്ടു.

ബെംഗളൂരു മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ ഇവിടെ നിന്നുള്ള എംഎല്‍എമാര്‍ക്കും പാര്‍ലമെന്റംഗങ്ങള്‍ക്കുമെല്ലാം വോട്ടുണ്ട്. ബിബിഎംപി മേഖലയല്‍ നിന്ന് എംഎല്‍എമാരും പാര്‍ലമെന്റംഗങ്ങളും കുറവായതാണ് ബിജെപിക്ക് തിരിച്ചടിയായത്.  ആകെ അംഗങ്ങളുടെ എണ്ണം 260 ആണ്. പകുതിയിലേറെ (131) വോട്ടുണ്ടെങ്കിലേ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാനാകൂ.