ഇങ്ങനെയും ചില സിനിമാഭ്രാന്തന്മാർ

single-img
11 September 2015

ബോധപൂർവ്വമുള്ള ചില നഷ്ടപ്പെടുത്തലുകളാവും പിന്നീട് പല മഹത്തായ സൃഷ്ടികൾക്കും വഴിതെളിക്കുന്നത്. ഒരു നടൻ തന്റെ സർഗ്ഗാത്മഗതയുടെ ഏറ്റവും ഉയർന്ന ഭാവത്തിലെത്തുമ്പോൾ മാത്രമേ അയാളുടെ കഥാപാത്രം പൂർണ്ണമാകുകയുള്ളു. സിനികയ്ക്ക് വേണ്ടി തന്റെ കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി അനവധി പ്രയത്നങ്ങൾ നടന്മാർക്ക് നടത്തേണ്ടി വന്നിട്ടുണ്ട്.

അത്തരത്തിൽ പെർഫെക്ഷന് പെരെടുത്ത സിനിമാലോകമാണ് ‘ഹോളീവുഡ്’. അഭിനയത്തിനായി എന്തിനും തയ്യാറായ നിരവധി നടന്മാരെ നമ്മൾ അവിടെ കണ്ടിട്ടുണ്ട്. ചില ചലചിത്രങ്ങളിലെ കഥാപത്രങ്ങൾക്കായി ഒട്ടനവധി ത്യാഗങ്ങൾ സഹിച്ച കുറച്ച് നടന്മാരെ നമ്മുക്കൊന്ന് പരിചയപ്പെടാം. അവർ ചെയ്ത കാര്യങ്ങൾ കേട്ടാൽ ഇവർക്ക് ഭ്രാന്താണെന്ന് തോന്നിപോകും.

‘ദി പിയാനിസ്റ്റി’ൽ അഡ്രിയാൻ ബ്രൂഡി

brothi

റോമൻ പൊളാൻസ്കി സംവിധാനം ചെയ്ത ചിത്രമാണ് ‘ദി പിയാനിസ്റ്റ്’. ഇതിൽ അഡ്രിയാൻ ബ്രൂഡി അവതരിപ്പിച്ച ‘വ്ലാഡിസ്ലാവ് സ്പിൽമൻ’ എന്ന പിയാനോ വിദഗ്ദ്ധന്റെ കഥാപാത്രത്തിനായി അദ്ദേഹം എല്ലാം തന്നെ ത്വജിച്ചു എന്നു വേണമെങ്കിൽ പറയാം. പട്ടിണിക്കാരനായ പിയാനിസ്റ്റിനെ പൂർണ്ണമാകുന്നതിനായി അദ്ദേഹം ഭക്ഷണം നന്നെ കുറച്ചിരുന്നു. കൂടാതെ ഭിവസവും നാല് മണിക്കൂറിൽ കൂടുതൽ പിയാനൊ പരിശീലിക്കുകയും ചെയ്തിരുന്നു. ഇതിനായി അദ്ദേഹത്തിന്റെ വീട്, കാറ് തുടങ്ങിയവയെല്ലാം ഉപേക്ഷിച്ച് രണ്ട് ബാഗുകളും കീബോർഡും മാത്രമായി യൂറോപ്പിലേക്ക് പോയി. ഈ കഥാപത്രത്തിന് ബ്രൂഡിന് ഓസ്ക്കർ പുരസ്ക്കാരം ലഭിച്ചിരുന്നു.

ഹീത്ത് ലെഡ്ജർ – ‘ദി ഡാർക്ക് നൈറ്റ്’

ledger

‘ദി ഡാർക്ക് നൈറ്റ്’ എന്ന ബാറ്റ്മാൻ ചിത്രത്തിൽ ജോക്കർ എന്ന കഥാപത്രത്തെ അവതരിപ്പിച്ചത് ഹീത്ത് ലെഡ്ജർ ആണ്.   മാനസികവൈകല്യം ഉള്ള കഥാപതമായ ജോക്കറെ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ഇദ്ദേഹം മാസങ്ങളോളം മറ്റുള്ളവരുമായി ഇടപഴകാതെ ഒറ്റക്ക് താമസിച്ചിരുന്നു. അതിനിടയിൽ ജോക്കറിന്റെ ഭാവഭേദങ്ങൾ ലഭിക്കാനായി ഇദ്ദേഹം ഉറക്കഗുളികകൾ കഴിച്ചിരുന്നു. ഇത് പിന്നീട് ഇദ്ദേഹത്തിന്റെ ആരോഗ്യനിലയ്ക്ക് വിപരീതമായി ബാധിച്ച് മരണപ്പെടുകയും ചെയ്തു.

ഡാനിയൽ ഡേ ലൂയിസ്

daniel

‘ഭ്രാന്തൻ സന്തതി’ എന്നാണ് ലൂയിസിന്റെ വിളിപ്പേരു. അത് ഏറെകുറേ ശരിയാണ്. അദ്ദേഹം അവതരിപ്പിച്ച കഥാപത്രങ്ങൾക്ക് പിന്നിൽ അനവധി പ്രയത്നങ്ങൾ ഉണ്ട്. 1989ലെ ‘മൈ ലെഫ്റ്റ് ഫൂട്ട്’ എന്ന ചിത്രത്തിലെ കാലിന് വൈഗല്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനായി കുറേ കാലം അദ്ദേഹം വീൽചെയറിൽ മറ്റുള്ളവരുടെ സഹായത്താൽ കഴിഞ്ഞിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ രണ്ട് കാലുകളും തകരാറിലായി.

‘ദ ലാസ്റ്റ് ഓഫ് ദ മൊഹീകാൻസ്’ എന്ന ചിത്രത്തിനായി ലൂയിസ് ആറ് മാസത്തോളം വനത്തിൽ ഒറ്റയ്ക്ക് താമസിച്ചു. ‘ഗാങ്സ് ഓഫ് ന്യുയോർക്ക്’ ചിത്രത്തിനുവേണ്ടി കൊടും തണുപ്പത്ത് പുതപുപോലും ഉപയോഗിക്കാതെ അതിജീവിക്കാൻ ശ്രമിച്ചു.

ഷിയ ലീബിയോഫ് – ‘ഫ്യൂറി’

shia

രണ്ടാം ലോകമഹായുദ്ധം ആസ്പദമാക്കി ഡേവിഡ് അയേർസ് സംവിധാനം ചെയ്ത സിനിമയാണ് ‘ഫ്യൂറി’. നാല്പതുകളിലെ ടാങ്ക് പടയാളികളുടെ ജീവിതം നേരിട്ട് അനുഭവിക്കുന്നതിനായി നാല് മാസത്തോളം ഷിയ ലീബിയോഫ് ബന്ധികളെപ്പോലെ പട്ടാളക്യാമ്പിൽ കഴിഞ്ഞു.

ജറേഡ് ലേറ്റൊ – ‘സൂയിസൈഡ് സ്കോഡ്’

letto

മാനസികരോഗികളുടെ കഥപറഞ്ഞ ചിത്രമാണ് ‘സൂയിസൈഡ് സ്കോഡ്’. ഇതിലെ ജോക്കർ കഥാപത്രത്തിനായി ലെറ്റൊ മാസങ്ങളോളം മാനസികചികിത്സാകേന്ദ്രത്തിൽ രോഗികളോടൊപ്പം കഴിഞ്ഞിരുന്നു.

ക്രിസ്റ്റ്യൻ ബയിൽ – ‘ദ മെഷ്യനിസ്റ്റ്’

bale

ഇൻസോമാനിയ എന്ന രോഗിയുടെ കഥപറഞ്ഞ സിനിമയാണ് ‘ദ മെഷ്യനിസ്റ്റ്’. ഈ ചിത്രത്തിനായി ക്രിസ്റ്റ്യൻ ബയിൽ പട്ടിണി കിടക്കുകയും 60 കിലോഗ്രാം ഭാരംവരെ കുറയ്ക്കുകയും ചെയ്തു. ഒരു കപ്പ് കാപ്പിയും, ഒരു ആപ്പിളുമായിരുന്നു അദ്ദേഹത്തിന്റെ ഒരു ദിവസത്തെ ഭക്ഷണം. വിശപ്പ് കുറയ്ക്കുന്നതിനായി അദ്ദേഹം അമിതമായി പുകവലിക്കുകയും ചെയ്തിരുന്നു.