എ ആര്‍ റഹ്‍മാനും മജീദ് മജീദിക്കും എതിരെ ഫത്‍വയുമായി മു‍സ്‍ലിം മതസംഘടന

single-img
11 September 2015

arrahman-majidmajidiഎ ആര്‍ റഹ്‍മാനും പ്രശസ്ത ഇറാനിയന്‍ ചലച്ചിത്രപ്രവര്‍ത്തകന്‍ മജീദ് മജീദിക്കും എതിരെ ഫത്‍വയുമായി മു‍സ്‍ലിം മതസംഘടന. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റസ അക്കാദമിയാണ് ഫത്‍വ പുറപ്പെടുവിച്ചിരിക്കുന്നത്.

ഇസ്ലാമിക പ്രവാചകന്‍റെ ജീവിതകഥ പറയുന്ന മുഹമ്മദ്: ദി മെസ്സഞ്ചര്‍ എന്ന സിനിമ മുസ്‍ലീംകള്‍ ബഹിഷ്കരിക്കണമെന്നും സംഘടന പറയുന്നു. സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിനും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫ‍ഡ്നാവിസിനും സംഘടന കഴിഞ്ഞ ആഴ്ച കത്തയച്ചിട്ടുമുണ്ട്.

പ്രവാചകനെ ദൃശ്യവത്കരിക്കുകയോ ചിത്രീകരിക്കുകയോ ചെയ്യരുതെന്ന് പ്രവാചകന്‍ തന്നെ പറഞ്ഞിട്ടുണ്ട്. പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്ന പ്രധാന കലാകാരന്മാരെല്ലാവരും അമു‍സ്‍ലിംകളാണെന്നും, സിനിമ ഇസ്‍ലാമിനെ പരിഹസിക്കുന്നതാണെന്നും ഫത്‍വ പറയുന്നു.

സിനിമയുടെ ഭാഗമായി പ്രവര്‍ത്തിച്ച മജീദ് മജീദിയെയും  റഹ്‍മാനെയും പോലെയുള്ള മുസ്‍ലീമായ ആളുകള്‍ ചെയ്തത് ദൈവനിന്ദയാണ്. അതുകൊണ്ട് വീണ്ടും കലിമ ചൊല്ലണമെന്നും അതുപോലെ ജീവിതത്തിലെ വിവാഹമടക്കമുള്ള ചടങ്ങുകള്‍ വീണ്ടും മതാചാരപ്രകാരം നടത്തണമെന്നും ഫ‍ത്‍വ കൂട്ടിച്ചേര്‍ക്കുന്നു.