ജര്‍മനിയില്‍ എത്തിയ സിറിയൻ അഭയാര്‍ത്ഥികള്‍ക്കായി ഇരുനൂറ് പള്ളികള്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് സൗദി അറേബ്യ; സൗദിക്കെതിരെ പ്രതിഷേധം

single-img
11 September 2015

Refuees-welcome-EPA-v2റിയാദ്:  ജര്‍മനി അനുവദിച്ചാല്‍ സിറിയൻ അഭയാര്‍ത്ഥികള്‍ക്കായി ഇരുനൂറ് പള്ളികള്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് സൗദി അറേബ്യയുടെ വാഗ്ദാനം. ഇത് കൂടാതെ അഭയാര്‍ത്ഥികളുടെ സംരക്ഷണത്തിനായി 200 ബില്ല്യണ്‍ ഡോളറും വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.   അഭയാര്‍ത്ഥികളുടെ സംരക്ഷണം ഏറ്റെടുക്കുന്നതിന് പകരം പുറം തിരിഞ്ഞ് നില്‍ക്കുന്നതിന്റെ പേരില്‍ കടുത്ത വിമര്‍ശനം നേരിടുന്നതിനിടയിലാണ് അഭയാര്‍ത്ഥികളുടെ വിശ്വാസ സംരക്ഷണത്തിനായി സൗദി മുന്നിട്ടിറങ്ങിയിരിക്കുന്നത്.ജര്‍മനിയിൽ എത്തിയ 100 അഭയാർഥികൾക്ക് ഒരു പള്ളി എന്ന നിലയിൽ പള്ളികൾ വെച്ച് നൽകാമെന്നാണു സൗദിയുടെ വാഗ്ദാ‍ാനം

സൗദി ഉള്‍പ്പടെയുള്ള സമ്പന്ന ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇതേ വരെ ഒരൊറ്റ അഭയാര്‍ത്ഥിയെ പോലും സ്വീകരിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഐലാന്‍ കുര്‍ദിയെന്ന പിഞ്ചു ബാലന്റെ മരണവും ഇക്കാര്യത്തില്‍ അറബ് രാഷ്ട്രങ്ങളുടെ മനസ് മാറ്റിയിരുന്നില്ല.

സിറിയയില്‍ നിന്നടക്കമുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കുക വഴി ബശ്ശാറുല്‍ അസദ് അനുകൂലികള്‍ രാജ്യത്ത് കടന്ന് കൂടുമെന്ന ഭയവും ഇക്കാര്യത്തില്‍ സൗദിക്കുണ്ട്. അതേ സമയം പിന്നോക്ക മുസ്‌ലിം രാഷ്ട്രങ്ങളായ ലബനന്‍, തുര്‍ക്കി ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യത്തില്‍ വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.