കൊച്ചിയില്‍ സ്കൂൾ വിദ്യാർഥി അടക്കം നാലുപേരെ തെരുവുനായ കടിച്ചു

single-img
11 September 2015

StrayDogs കൊച്ചി പുതുവൈപ്പിനില്‍ സ്കൂൾ വിദ്യാർഥി അടക്കം നാലുപേരെ തെരുവുനായ കടിച്ചു. സാരമായി പരുക്കേറ്റ മൂന്നാം ക്ലാസ് വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവിനൊപ്പം സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു കുട്ടിക്ക് തെരുനായയുടെ കടിയേറ്റത്. കുട്ടിയുടെ കൈകൾക്കും വയറിനുമാണ് പരുക്കേറ്റത്.

സംഭവത്തില്‍ പ്രകോപിതരായ നാട്ടുകര്‍ നായയെ തല്ലിക്കൊന്നു.  കഴിഞ്ഞ രണ്ടുദിവസം മുമ്പ് കോതമംഗലത്ത് വീട്ടുമുറ്റത്ത് നിന്ന ദേവനന്ദൻ എന്ന മൂന്നുവയസുകാരനു പട്ടിയുടെ കടിയേറ്റു മുഖത്തു ഗുരുതരമായി പരുക്കേറ്റിരുന്നു.

പിന്നാലെ അങ്കണവാടി കുട്ടികൾക്കു നേരെയും തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായ വാര്‍ത്തകള്‍ പുറത്തു വന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുനായ ശല്യം വർധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.