ഇന്ത്യാക്കാരുമായി കാണാതായ മലേഷ്യന്‍ ചരക്ക് കപ്പല്‍ കടല്‍ക്കൊള്ളക്കാരുടെ കൈകളില്‍ അകപ്പെട്ടതായി സംശയം

single-img
11 September 2015

malesia_3ക്വലാലംപൂര്‍: ദക്ഷിണചൈനാക്കടലില്‍വച്ചു  കാണാതായ മലേഷ്യന്‍ ചരക്ക് കപ്പല്‍ കടല്‍ക്കൊള്ളക്കാരുടെ കൈകളില്‍ അകപ്പെട്ടതായി സംശയം. ഇന്ത്യ,ഇന്തൊനീഷ്യ, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളിലെ 14 ജീവനക്കാര്‍ ഉള്ള ഈ കപ്പല്‍ കാണാതായിട്ട്  ഒരാഴ്ചയായി. തുടര്‍ന്ന് മലേഷ്യന്‍ മാരിടൈം എന്‍ഫോഴ്സ്മെന്‍റ് ഏജന്‍സി (എം.എം.ഇ.എ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുമ്പയിരുള്‍പ്പെടെയുള്ള ചരക്കുകളുമായി മലേഷ്യയിലെ സാറാവാക്കിലേക്കുള്ള യാത്രയിലാണ്  കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിന്  കപ്പല്‍ അപ്രത്യക്ഷമായത്.

ചൈനാ കടലിലെ ബൊര്‍നിയോക്കും മലേഷ്യക്കും ഇടയില്‍ നാതുന ദ്വീപിന് സമീപത്തായിരുന്നു സംഭവം. മിരിയില്‍ നിന്ന് പടിഞ്ഞാറ് 23 നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് മലേഷ്യയില്‍ രജിസ്റ്റര്‍ ചെയ്ത എം.വി സാഹ് ലിയന്‍ ചരക്ക് കപ്പല്‍ കാണാതായത്. തെക്ക് കിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ കടല്‍ക്കൊള്ളക്കാര്‍ക്ക് ശക്തമായ സാന്നിധ്യമാണുള്ളത്.

കപ്പലിനായി മലേഷ്യന്‍ നാവിക സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  ദക്ഷിണ ചൈനാ കടലില്‍വച്ച് ഒരു മലേഷ്യന്‍ ടാങ്കര്‍ ഇക്കഴിഞ്ഞ ജൂണില്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തിരുന്നു. അവര്‍ പിന്നീട് പിടിയിലാവുകയും ചെയ്തിരുന്നു.