സുരക്ഷാ ഉദ്യോഗസ്ഥന്റെ പുറത്ത് കയറി തോട് മുറിച്ച് കടന്ന കശ്മീര്‍ ബി.ജെ.പി എം.എല്‍.എ വിവാദത്തില്‍

single-img
11 September 2015

mlaജമ്മു: സുരക്ഷാ ഉദ്യോഗസ്ഥന്റെ പുറത്ത് കയറി തോട് മുറിച്ച് കടന്ന ജമ്മു കശ്മീരിലെ ബി.ജെ.പി എം.എല്‍.എ വിവാദത്തില്‍.   ചിത്രത്തിന് വ്യാപക പ്രചാരം കിട്ടിയതോയെ വിശദീകരണവുമായി എം.എല്‍.എ രംഗത്തെത്തി. ഛംബ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ കൃഷന്‍ലാലാണ് വിവാദത്തിലായത്.

ഇത് അധികാര ദുര്‍വിനിയോഗമല്ല. തന്നെ സഹായിക്കാനാണ് സര്‍ക്കാര്‍ ശമ്പളം കൊടുത്ത് സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിച്ചിരിക്കുന്നതെന്നുമാണ് എം.എല്‍.എയുടെ നിലപാട്. താന്‍ നിര്‍ബന്ധിച്ച് അദ്ദേഹത്തിന്റെ പുറത്ത് കയറിയതല്ല. എന്നെ എടുക്കാമെന്ന് അയാള്‍ പറയുകയായിരുന്നുവെന്നും എം.എല്‍.എ വ്യക്തമാക്കി.

താന്‍ ഒരു ഡോക്ടറാണെന്നും എം.എല്‍.എയാകുന്നതിന് മുമ്പ് ഈ പ്രദേശത്ത് നിരവധി തവണ യാത്ര ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ എം.എല്‍.എയാണ് താനെന്നും തന്നെ സഹായിക്കേണ്ട ഉത്തരവാദിത്വം സുരക്ഷാ ഉദ്യോഗസ്ഥനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.