നാല് ദിവസത്തോളം ഇറച്ചിവെട്ടും വില്പനയും നിരോധിക്കുന്നത് പ്രായോഗികമല്ലെന്ന് മുംബയ് ഹൈക്കോടതി

single-img
10 September 2015

_85463791_85463788മെട്രോപൊളിറ്റൻ നഗരത്തിൽ നാല് ദിവസത്തോളം ഇറച്ചിവെട്ടും വില്പനയും നിരോധിക്കുന്നത് പ്രായോഗികമല്ലെന്ന് മുംബയ് ഹൈക്കോടതി. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരിനോടും ബി.എം.സിയോടും ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു.അപ്പീലിൽ വാദം കേൾക്കൽ വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റിയ കോടതി സംസ്ഥാന സർക്കാരിനോടും ബി.എം.സിയോടും ലഘു സത്യവാങ്മുലം സമർപ്പിക്കാൻ ആവശ്യപ്പെട്ടു.ഇറച്ചി നിരോധിച്ച ബി.എം.സിയുടെ തീരുമാനത്തിനെതിരെ മുംബയ് മട്ടൻ ഡീലേഴ്സ് അസോസിയേഷൻ നൽകിയ ഹർജി പരിഗണിക്കവെ നിയമത്തിന്റെ ഏത് വകുപ്പു പ്രകാരമാണ് ഇറച്ചിനിരോധനം ഏർപ്പെടുത്തിയതെന്ന് ജസ്ററിസ് അനൂപ് മോഹ്ത ചോദിച്ചു.