പാക്കിസ്ഥാനില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു

single-img
10 September 2015

aftab-alamപാക്കിസ്ഥാനില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അഫ്താബ് ആലം  വെടിയേറ്റു മരിച്ചു. കറാച്ചിയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. സര്‍ സയ്ദ് മാര്‍ക്കറ്റിനു സമീപത്തു വച്ച് തോക്കുധാരികള്‍ അഫ്താബിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ജിയോ ടിവിയുടെ വാഹനത്തിന് നേരെ അക്രമി സംഘം നടത്തിയ വെടിവയ്പ്പില്‍ ഒരു ടെക്‌നിക്കല്‍ എന്‍ജിനീയര്‍ കൊല്ലപ്പെട്ടിരുന്നു.