റെയില്‍വേ സ്‌റ്റേഷനില്‍ ചായ വില്‍ക്കുന്നതിനിടെയാണ്‌ താന്‍ ഹിന്ദി പഠിച്ചതെന്ന്‌ പ്രധാനമന്ത്രി

single-img
10 September 2015

narendra-modi5_apറെയില്‍വേ സ്‌റ്റേഷനില്‍ ചായ വില്‍ക്കുന്നതിനിടെയാണ്‌ താന്‍ ഹിന്ദി പഠിച്ചതെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള നിരവധി പേര്‍ക്ക്‌ താന്‍ ചായ വിറ്റിട്ടുണ്ട്‌. പത്താമത്‌ ലോക ഹിന്ദി ഉച്ചകോടി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂറോപ്പിലും മധ്യേഷ്യയിലും ഹിന്ദി പ്രചരിപ്പിക്കുന്നതില്‍ ബോളിവുഡ്‌ സിനിമകള്‍ നിര്‍വഹിക്കുന്ന പങ്ക്‌ പ്രശംസനീയമാണെന്നും ഹിന്ദി സംസാരിക്കാന്‍ അറിയില്ലായിരുന്നെങ്കില്‍ തനിക്ക്‌ ജനങ്ങള്‍ക്കിടയിലേക്ക്‌ ഇറങ്ങിച്ചെല്ലാനാകുമായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.