യു.എസ് ഓപ്പൺ: സഹോദരിമാരുടെ പോരാട്ടത്തിൽ വീനസിനെ വീഴ്ത്തി സെറീന സെമിയിൽ

single-img
10 September 2015

Serena-Williams-img30536_668ന്യൂയോർക്ക്: യു.എസ് ഓപ്പൺ ക്വാർട്ടറിൽ സ്വന്തം ചേച്ചി വീനസ് വില്യംസിനെ തോൽപ്പിച്ച് സെറീന വില്യംസ് സെമിയിൽ കടന്നു. (6-2, 1-6, 6-3) എന്നിങ്ങനെയാണ് സ്കോർ. ഇരുവരും 27 തവണ മാറ്റുരച്ചപ്പോൾ 16-11ന് സെറീന മുന്നിലാണ്. ഒരു കലണ്ടർ വർഷത്തിലെ നാലു ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും നേടി ചരിത്രനേട്ടം ലക്ഷ്യമിടുന്ന ലോക ഒന്നാം നമ്പർ വനിതാതാരം അമേരിക്കയുടെ സെറീന വില്യംസിന് ഈ നേട്ടം രണ്ടു മത്സരം മാത്രം അകലെ.

1988-ൽ ജർമ്മനിയുടെ സ്റ്റെഫി ഗ്രാഫ് ഒരു കലണ്ടർ വർഷത്തിലെ നാലു ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും സ്വന്തമാക്കിയശേഷം മറ്റാർക്കും ഈ നേട്ടം കൈവരിക്കാനായിട്ടില്ല. കൂടാതെ സെറീനയ്ക്ക് സ്റ്റെഫിയുടെ 22 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുടെ റെക്കോഡിനൊപ്പമെത്താനുള്ള അവസരം കൂടിയാണ് ലഭിച്ചിരിക്കുന്നത്.

സ്വന്തം നാട്ടുകാരി മാഡിസണ്‍ കീസിനെ 6-3, 6-3ന് പരാജയപ്പെടുത്തിയാണ് 33-കാരിയായ സെറീന ക്വാർട്ടറിലെത്തിയത്. 35-കാരിയായ വീനസ് സീഡില്ലാതാരം എസ്‌തോണിയയുടെ ആനെറ്റ് കോണ്ടാവീറ്റിനെ 6-2, 6-1ന് തകർത്താണ് ക്വാർട്ടറിലെത്തുന്നത്.