ഒളിച്ചു കളിക്കുന്നതിനിടെ കാറിനുള്ളില്‍ കുടുങ്ങിയ കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു

single-img
10 September 2015

car-lockഗുഡ്ഗാവ്:  ഒളിച്ചു കളിക്കുന്നതിനിടെ കാറിനുള്ളില്‍ കുടുങ്ങിയ കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. ഹരിയാനയിലെ ഗുഡ്ഗാവ് പട്ടണത്തില്‍ ബുധനാഴ്ചയാണ് സംഭവം. ഹിമാന്‍ഷി(4) പിങ്കി(2) എന്നീ സഹോദരങ്ങളാണ് മരിച്ചത്.  കളിക്കുന്നതിനിടെ കുട്ടികള്‍ കാറിനുള്ളില്‍ കയറിയപ്പോള്‍ പെട്ടെന്ന് ലോക്ക് വീഴുകയായിരുന്നു.

കുട്ടികളെ കാണാതെ വന്നപ്പോള്‍ വീട്ടുകാര്‍ വീടും പരിസരവും അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കാനായി കുട്ടികളുടെ പിതാവ് കാറെടുക്കുന്നതിനിടെയാണ് ഇരുവരും അബോധാവസ്ഥയില്‍ കാറിനുള്ളില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ അടുത്തുള്ള  ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.