സി.പി.എമ്മിന് എസ്.എന്‍.ഡി.പിയുമായി ശത്രുതയോ അകല്‍ച്ചയോ ഇല്ല- കോടിയേരി ബാലകൃഷ്ണന്‍

single-img
10 September 2015

KODIYERI_BALA1കണ്ണൂര്‍: സി.പി.എമ്മിന് എസ്.എന്‍.ഡി.പിയുമായി ശത്രുതയോ അകല്‍ച്ചയോ ഇല്ലെന്ന്  കോടിയേരി ബാലകൃഷ്ണന്‍. ഇരുവരും ശത്രുതയിലാണെന്ന വാദം ശരിയല്ല. എസ്.എന്‍.ഡി.പിയിലെ ഒരു വിഭാഗത്തിന്‍െറ ആര്‍.എസ്.എസ് നിലപാടിനെതിരെയാണ് സി.പി.എം നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം എക്കാലത്തും സാമുദായിക സംഘടനകളുടെ ഇത്തരത്തിലുള്ള നിലപാടുകളെ  എതിര്‍ത്തിട്ടുണ്ട്. അത്തരം നിലപാടുകള്‍ തുടരും. സാമുദായിക ധ്രുവീകരണമുണ്ടാക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസുമായി ആരും കൂട്ടുകൂടരുത്. ഈ മാസം 26 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ വര്‍ഗീയതെക്കെതിരെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വാര്‍ഡ് തലത്തില്‍ പ്രചാരണം സംഘടിപ്പിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

യു.ഡി.എഫ് ഭരണത്തില്‍ അഴിമതിക്കെതിരെ നിലപാട് എടുക്കുന്നവര്‍ക്ക് രക്ഷയില്ലെന്നാണ്  തച്ചങ്കരിയുടെ സ്ഥലം മാറ്റത്തില്‍ നിന്ന് മനസ്സിലാക്കേണ്ടത്. കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതികള്‍ കണ്ടെത്തിയ ഉദ്യോഗസ്ഥനാണ് തച്ചങ്കരി. ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ എം.ഡിയായി എത്ര കാലം അദ്ദേഹത്തിന് ഇരിക്കാന്‍ സാധിക്കുമെന്ന് കണ്ടറിയാമെന്നും കോടിയേരി പറഞ്ഞു.