ആർ.എസ്.എസ് നടപ്പാക്കുന്നത് ഹിറ്റ്‌ലർ നടപ്പാക്കിയ ആശയങ്ങള്‍-പിണറായി വിജയൻ

single-img
10 September 2015

TH30_PINARAYI_VIJAY_516498fതിരുവനന്തപുരം: ആർ.എസ്.എസ് നടപ്പാക്കുന്നത് ഹിറ്റ്‌ലർ നടപ്പാക്കിയ ആശയങ്ങളാണെന്ന് പിണറായി വിജയൻ. ഹിറ്റ്‌ലർ ജൂതന്മാരോടെന്ന പോലെയാണ് ആർ.എസ്.എസ് മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങളോട് പെരുമാറുന്നത്. ഇവർക്കെതിരെ മൗനം പാലിച്ചാൽ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. മതവിശ്വാസത്തേയും വർഗീയതേയും രണ്ടായി കാണണം. ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് വർഗീയ ശക്തികൾ ശ്രമിക്കുന്നത്.  മതനിരപേക്ഷത ശരിയാകണമെങ്കിൽ ന്യൂനപക്ഷം സംരക്ഷിക്കപ്പെടണമെന്നും പിണറായി കൂട്ടിച്ചേർത്തു.