രാജസ്ഥാനില്‍ മൂന്ന് ദിവസത്തേക്ക് ഇറച്ചി, മീന്‍ വില്പന നിരോധിച്ചു

single-img
10 September 2015

beef-1മുംബൈക്ക് പിന്നാലെ രാജസ്ഥാനിലും മൂന്ന് ദിവസത്തേക്ക് ഇറച്ചി വില്പന നിരോധിച്ചു. ജൈനമതക്കാരുടെ വ്രതാനുഷ്ഠാന ഉത്സവമായ പരിയൂഷാന്‍ പ്രമാണിച്ചാണ് നിരോധനം. സെപ്റ്റംബര്‍ 17,18,27  തിയതികളില്‍ എല്ലാ അറവു ശാലകളും മത്സ വില്പന നടത്തുന്ന കടകളും അടച്ചിടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമം പാസാക്കി.

ഇതേ കുറിച്ചുള്ള ഉത്തരവ് ജില്ലാ ഭരണകൂടങ്ങള്‍ക്ക് കൈമാറി. തുടര്‍ന്നും എല്ലാ വര്‍ഷവും ഇതേ ദിവസങ്ങളില്‍ ഇറച്ചി വില്പന നിരോധനമുണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 2008ലാണ് ആദ്യമായി വസുന്ധര രാജയുടെ ബിജെപി സര്‍ക്കാര്‍  ജൈനമതക്കാരുടെ വ്രതാനുഷ്ഠാന ദിവസങ്ങളില്‍ ഇറച്ചി നിരോധിച്ചത്.

ബീഫ് നിരോധനത്തിന് പുറമെ മുംബൈയില്‍ നാലു ദിവസത്തേക്ക് എല്ലാത്തരം ഇറച്ചിക്കും നാലു ദിവസത്തേക്ക് നിരോധനം ഏർപ്പെടുത്തിയത് വിവാദമായതിനു പിന്നാലെയാണു രാജസ്ഥാൻ സർക്കാരും വിവാദ തീരുമാനവുമായി രംഗത്ത് വന്നത്.