കുഡ്‌ലു സഹകരണ ബാങ്ക് കവര്‍ച്ച;പാരിതോഷികം നല്‍കിയാല്‍ വിവരം നല്‍കാമെന്ന് അജ്ഞാത ഫോണ്‍ സന്ദേശം

single-img
10 September 2015

bank-robberyകാസര്‍കോട്: കുഡ്‌ലു സഹകരണ ബാങ്ക് കവര്‍ച്ചയില്‍ വഴിത്തിരിവ്. പാരിതോഷികം നല്‍കിയാല്‍ അഞ്ചരക്കോടിയുടെ കവര്‍ച്ചയെക്കുറിച്ചുള്ള വിവരം നല്‍കാമെന്ന് പറഞ്ഞ് അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥന് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചു. കഴിഞ്ഞ ദിവസമാണ് ഇത്തരമൊരു ഫോണ്‍ സന്ദേശം ലഭിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് ജീവനക്കാരെയും ഇടപാടുകാരിയെയും കത്തിമുനയില്‍ നിര്‍ത്തി ബന്ദികളാക്കി ബാങ്കിന്റെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 20 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയുമടക്കം അഞ്ചരക്കോടിയുടെ കവര്‍ച്ച നടന്നത്.

അതേസമയം കവര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രതികളുമായി ബന്ധമുള്ള ഒരാളെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. കവര്‍ച്ചസംഘത്തില്‍പ്പെട്ട ഒരാളുടെ അടുത്ത ബന്ധുകൂടിയായാ ഇയാള്‍ക്ക് സംഭവത്തില്‍ നേരിട്ട് ബന്ധമില്ലെങ്കിലും കവര്‍ച്ചയുടെ ആസൂത്രണത്തില്‍ പങ്കുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്.