യാത്രക്കാര്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് കൊച്ചിയില്‍ ബോട്ട് ജീവനക്കാര്‍ പണിമുടക്കുന്നു

single-img
10 September 2015

boat_0എറണാകുളം: യാത്രക്കാര്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് ബോട്ട് ജീവനക്കാര്‍ പണിമുടക്കുന്നു. കഴിഞ്ഞ ദിവസം രാത്രി അവസാനത്തെ സര്‍വീസിനിടെയാണ് ഏഴ് ജീവനക്കാരെ യാത്രക്കാര്‍ മര്‍ദ്ദിച്ചതായി പറയുന്നത്. ഇവര്‍ ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.

ഫോര്‍ട്ടുകൊച്ചി ബോട്ടപകടത്തിന് ശേഷം ബോട്ട് ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമം വര്‍ദ്ധിച്ചുവെന്നും ജീവനക്കാര്‍ പറയുന്നു. പലപ്പോഴും ബോട്ടിലേക്ക് കൂടുതല്‍ പേര്‍ തള്ളിക്കയറുന്നത് വാക്കേറ്റത്തിനും കയ്യേറ്റത്തിനും ഇടയാകാറുണ്ട്.

ഇന്നലെ ഫോര്‍ട്ടുകൊച്ചി ബോട്ടപകടത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗം അഞ്ചുമണിക്കൂറോളം നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ ബഹളത്തെത്തുടര്‍ന്ന് മേയര്‍ പിരിച്ചുവിട്ടിരുന്നു.