ഹോട്ടലില്‍ ജീവനക്കാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു

single-img
10 September 2015

police-line-do-not-cross-tape-at-crime-scene-1-2000x1349കോഴിക്കോട്: കോഴിക്കോട്  ഹോട്ടലില്‍ രണ്ടു ജീവനക്കാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു. വെള്ളയില്‍ ഇന്നു പുലര്‍ച്ചെയാണ് സംഭവം. ടി.എം.ജെ ഹോട്ടലിലെ ജീവനക്കാരാണ് ഏറ്റുമുട്ടിയത്.

കോട്ടയം സ്വദേശി ജോര്‍ജാണ് മരിച്ചത്. പ്രതിയായ കണ്ണൂര്‍ സ്വദേശി ജോസ് രാവിലെ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഗ്യാസ് സിലിണ്ടര്‍ കൊണ്ടേറ്റ അടിയാണ് മരണകാരണമായത്. മദ്യപിച്ച് ഉണ്ടായ അടിപിടിയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.