റണ്‍വേയില്‍ ടേക്ക് ഓഫിന് നില്‍ക്കുകയായിരുന്ന ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനത്തിന് തീപ്പിടിച്ചു

single-img
9 September 2015

_85442746_b3831ff1-be17-415f-b840-63a9e59f1ed0റണ്‍വേയില്‍ ടേക്ക് ഓഫിന് നില്‍ക്കുകയായിരുന്ന ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനത്തിന് തീപ്പിടിച്ചു. ലോസ് വേഗാസിലെ മക് കാരന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലാണ് സംഭവം .ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ബ്രിട്ടീഷ് എയര്‍വേയ്സ് 2276 ബോയിങ് വിമാനത്തിനാണ് തീപ്പിടിച്ചത്. സംഭവത്തെ തുടര്‍ന്ന് 13 ജീവനക്കാരെയും 159 യാത്രക്കാരെയും എമര്‍ജന്‍സി സ്ലൈഡുകളിലൂടെ പുറത്തിറക്കി. നിസ്സാരപരിക്കേറ്റ 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം വിട്ടയച്ചു.ലണ്ടനിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഇടതു എഞ്ചിന്‍ തകരാറു കാരണം തീപ്പിടിത്തമുണ്ടായത്.