സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ട്രയംഫ് ടൈഗർ 800 എക്സ് സി എ; വില 13.75 ലക്ഷം

single-img
9 September 2015

fbb74903afdeec10a546b57f6c64220d_555X416_1സാഹസികയാത്ര ഇഷ്ടപെടുന്നവരെ ലക്ഷ്യംവെച്ച്  ബ്രിട്ടീഷ് വാഹനനിർമ്മാതാക്കൾ ട്രയംഫ് മോട്ടോർ സൈക്കിൾസിൽ അവരുടെ പുത്തൻ മോഡലായ ‘ടൈഗർ 800 എക്സ് സി എ’ ഇന്ത്യയിൽ അവതരിപ്പിച്ചു. 13.75 ലക്ഷം രൂപയാണു ബൈക്കിന്റെ ഡൽഹി എകസ്-ഷോറൂം വില. ഇതുവഴി അഡ്വഞ്ചർ മോട്ടോർ സൈക്കിൾ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. ‘ടൈഗർ 800 എക്സ് സി എ’ കൂടിയെത്തിയതോടെ ട്രയംഫിന്റെ ഇന്ത്യൻ ശ്രേണിയിൽ അഞ്ചു വിഭാഗങ്ങളിലായി 15 മോഡലുകളാണ് വിൽപ്പനയ്ക്കുള്ളത്.

 

വേറിട്ടു സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ‘ടൈഗർ 800 എക്സ് സി എ’ അവതരിപ്പിച്ചിരിക്കുന്നതെന്നു ട്രയംഫ് മോട്ടോർ സൈക്കിൾസ് ഇന്ത്യ മാനേജിങ് ഡയറക്ടർ വിനോദ് സുംബ്ലി അഭിപ്രായപ്പെട്ടു. ‘ടൈഗർ എക്സ് സി’ കുടുംബത്തിലെ തന്നെ മേൽത്തട്ടിൽ ഇടംപിടിക്കുന്ന മോഡലാണ് ‘ടൈഗർ 800 എക്സ് സി എ’. ഈ ബൈക്ക് കൂടിയെത്തിയതോടെ ഇന്ത്യയിലെ അഡ്വഞ്ചർ ബൈക്ക് വിപണിയിൽ മികച്ച സാന്നിധ്യവും പ്രകടനവുമാണു കമ്പനി ഉറപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.