പിഞ്ചു കുഞ്ഞുമായി കാറിൽ സഞ്ചരിച്ച മാതാപിതാക്കളെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി

single-img
9 September 2015

2532_LuckyOliver-4685135-blog-firing_gunവിർജീനിയ: പിഞ്ചു കുഞ്ഞുമായി കാറിൽ സഞ്ചരിച്ച മാതാപിതാക്കളെ വിർജീനിയ ബീച്ച് പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. ശനിയാഴ്ചയാണ് സംഭവം.  ഇന്തിയ കേജെർ,​ ആഞ്ചലോ പെറി എന്നിവരാണ് മരിച്ചത്. സംഭവസമയത്ത് ഇവരുടെ ആറ് മാസം പ്രായമുള്ള മകൻ കാറിന്റെ പിൻസീറ്റിൽ ഉണ്ടായിരുന്നു. കുഞ്ഞിന് പരിക്കൊന്നും സംഭവിച്ചിട്ടില്ല.

കാറിൽ സഞ്ചരിക്കുന്നതിനിടെ പെറി പൊലീസുകാർക്കെതിരെ വെടിയുതിർക്കുകയായിരുന്നു. ഇതേ തുടർന്നാണ് പൊലീസുകാർ തിരികെ വെടിവച്ചത്. 2001ൽ ഒരാളെ വെടിവെച്ച് മാരകമായി പരിക്കേൽപ്പിച്ച കേസില്‍  പെറിയെ 13 വർഷത്തെ തടവ്ശിക്ഷയ്ക്ക് വിധിച്ചിരുന്നതാണെന്ന് പൊലീസ് പറയുന്നു. ഇയാൾ പട്ടണത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ എത്തിയതാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്.