ആമസോണ്‍ സ്വന്തം ടാബ്‌ലറ്റുമായി എത്തുന്നു

single-img
9 September 2015

amazon-fire-hd-tabletsവാഷിംഗ്ടണ്‍: ആമസോണ്‍ സ്വന്തം ടാബ്‌ലറ്റുമായി എത്തുന്നു.   6 ഇഞ്ച് സ്‌ക്രീനാണ് ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍ ശൃംഖല പുറത്തിറക്കുന്ന ടാബിന്റെ പ്രത്യേകത.

ആമസോണിന്റെ തന്നെ ഫയര്‍ ടാബ്‌ലറ്റിനേക്കാള്‍ വില കുറവുള്ള പുതിയ ടാബിന് ഒരു സ്പീക്കര്‍ ഉണ്ടാകും.  ഫയറിന് വില 99 ഡോളറായിരുന്നെങ്കില്‍, ഇനി വരുന്നതിന് വെറും 50 ഡോളര്‍(3,300 രൂപ) മാത്രമായിരിക്കും വില.

എന്നാല്‍, പുതിയ ടാബ്‌ലറ്റിനെ കുറിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് ആമസോണ്‍ തയ്യാറായിട്ടില്ല. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ രണ്ട് ടാബ്‌ലറ്റുകള്‍ (8 ഇഞ്ച് ,10 ഇഞ്ച് സ്‌ക്രീന്‍) കൂടി ആമസോണ്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.