ഗുരുവിനെ കുരിശിലേറ്റിയ സംഭവം; മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നു-വെള്ളാപ്പള്ളി നടേശന്‍

single-img
9 September 2015

vellappally22_2ശ്രീനാരായണ ഗുരുവിന്റെ നിശ്ചല ദൃശ്യവുമായി ബന്ധപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണെന്ന് വെള്ളാപ്പള്ളി നടേശന്‍. വിഷയത്തില്‍ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും അടക്കമുള്ളവര്‍ വ്യക്തമായ അഭിപ്രായം പറഞ്ഞിട്ടില്ല. വിവാദവുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ല.

പിണറായി വിജയനും വിഎസും എസ.എന്‍.ഡി.പിയെ ആക്രമിക്കാന്‍ ഒന്നിച്ചു നില്‍ക്കുകയാണ്. പരസ്യമായി ഖേദം പ്രകടിപ്പിക്കാന്‍ പോലും തയാറായിട്ടില്ല. നല്ല വാക്കു പറഞ്ഞിരുന്നെങ്കില്‍ തങ്ങള്‍ സ്വീകരിച്ചേനെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.