തെലങ്കാനയിലെ കർഷകൻ ഹൈദരാബാദിലെത്തി ആത്മഹത്യ ചെയ്തു

single-img
9 September 2015

suicideഹൈദരാബാദ്: തെലങ്കാനയിലെ കർഷകൻ ഹൈദരാബാദിലെത്തി ആത്മഹത്യ ചെയ്തു. നിസാമബാദ് സ്വദേശിയായ ലിന്പയ്യയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അപസ്മാര രോഗിയായ ഇരുപത്തിനാലുകാരനായ മകന്റെ ചികിത്സയ്ക്കായി മൂന്ന് ദിവസം മുമ്പാണ് ലിന്പയ്യയും ഭാര്യയും പട്ടണത്തിലെത്തിയത്. ഇന്ന് രാവിലെ ലോവർ ടാങ്ക് ബണ്ടിലുള്ള ക്ഷേത്രത്തിൽ ഇവർ ദർശനം നടത്തിയിരുന്നെന്നും അതിന് ശേഷമാണ് തൂങ്ങിമരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്.