തച്ചങ്കരിയെ കൺസ്യൂമർ ഫെഡ് എം.ഡി സ്ഥാനത്ത് നിന്നും നീക്കി

single-img
9 September 2015

THACHANKARYതിരുവനന്തപുരം: ടോമിൻ തച്ചങ്കരിയെ കൺസ്യൂമർ ഫെഡ് എം.ഡി സ്ഥാനത്ത് നിന്നും സർക്കാർ നീക്കി. സഹകരണ മന്ത്രി സി.എൻ.ബാലകൃഷ്ണന്റെ കടുത്ത നിലപാടിനെ തുടർന്നായിരുന്നു നടപടി. ട്രാൻസ്പോർട്ട് കമ്മിഷണായാണ് തച്ചങ്കരിയെ  നിയമിച്ചിരിക്കുന്നത്. എസ്.രത്നകുമാറിനെ കൺസ്യൂമർ ഫെഡിന്റെ പുതിയ എം.ഡിയായി ഇന്നു ചേർന്ന മന്ത്രിസഭായോഗം നിയമിച്ചിരുന്നു.

നിലവിലെ ട്രാൻസ്പോർട്ട് കമ്മിഷണർ എ.ഡി.ജി.പി ശ്രീലേഖ മൂന്ന് മാസത്തെ വിദേശ സന്ദർശനത്തിന് പോയ സാഹചര്യത്തിലാണ് തച്ചങ്കരിയുടെ നിയമനം. തച്ചങ്കരിയെ കൺസ്യൂമർ ഫഎഡ് എം.ഡി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സി.എൻ.ബാലകൃഷ്ണനും ഐ ഗ്രൂപ്പ് നേതാക്കളും മന്ത്രിസഭാ യോഗത്തിൽ ശക്തമായി ആവശ്യപ്പെട്ടിരുന്നു.

തച്ചങ്കരിയെ മാറ്റിയില്ലെങ്കിൽ രാജി വയ്ക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി ബാലകൃഷ്ണൻ  ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ അറിയിച്ചിരുന്നു. ഇക്കാര്യം, ചെന്നിത്തല മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി തച്ചങ്കരിയെ കൺസ്യൂമർ ഫെഡ് എം.ഡി സ്ഥാനത്ത് നിന്നും മാറ്റിയത്.