ലൈറ്റ് മെട്രോ പദ്ധതിക്ക് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു

single-img
9 September 2015

liteതിരുവനന്തപുരം: കോഴിക്കോട് , തിരുവനന്തപുരം നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതിക്ക് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇ.ശ്രീധരനുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് തീരുമാനം. ഡി.എം.ആര്‍.സിയുടെ പദ്ധതിരേഖയിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്രത്തിന് പുതിയ കത്ത് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.

പുതിയ പദ്ധതി രേഖ സമർപ്പിക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനും തമ്മിൽ നേരത്തെ നടത്തിയ ചർച്ചയിൽ ധാരണയായിരുന്നു. നേരത്തെ അയച്ച കത്തിലെ വ്യക്തതക്കുറവ് കാരണമാണ് വീണ്ടും കത്തയയ്ക്കാൻ സർക്കാർ തീരുമാനിച്ചത്.

കൊച്ചി മെട്രോ പദ്ധതി നടപ്പാക്കാൻ സ്വീകരിച്ച രീതികളും നടപടികളും ലൈറ്റ് മെട്രോകൾക്കും മാതൃകയായി സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്. പദ്ധതിയുടെ എല്ലാ വിശദാംശങ്ങളും ഉൾപ്പെട്ട കത്ത് കേന്ദ്രത്തിന് നൽകാനാണ് തീരുമാനം. ഇതുപ്രകാരം ആദ്യം നൽകിയ കത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും.  പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.