പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നു; ബുധനാഴ്‌ച നടത്തേണ്ടിയിരുന്ന ഹിന്ദി പരീക്ഷ മാറ്റി വെച്ചു

single-img
9 September 2015

sslc-examതിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്നതിനെത്തുടര്‍ന്ന് ഇന്നു നടത്തേണ്ടിയിരുന്ന ഹിന്ദി പരീക്ഷ മാറ്റി വെച്ചു. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്.

ഇക്കാര്യത്തില്‍ ഉത്തരവാദപ്പെട്ടവരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അതു ലഭിച്ചശേഷം ഉചിതമായ തീരുമാനം എടുക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.