വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; ഇന്ത്യാ-പാക് സൈനികതല ചര്‍ച്ച ഇന്ന്

single-img
9 September 2015

Indian-Army-APന്യൂഡല്‍ഹി: കശ്മീര്‍ അതിര്‍ത്തിയില്‍ അടിക്കടിയുണ്ടാകുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെക്കുറിച്ച് ഇന്ത്യാ-പാക് സൈനികതല ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍ നടക്കും. അതിനായി പാകിസ്താന്‍ റെയ്‌ഞ്ചേഴ്‌സിന്റെ പതിനാറംഗ ഉന്നതതലസംഘം ഡല്‍ഹിയിലെത്തി.

ബി.എസ്.എഫിന്റെ 23 അംഗ സംഘവുമായിട്ടാണ് ചര്‍ച്ച നടക്കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം കൂടാതെ നുഴഞ്ഞുകയറ്റം, സാധാരണക്കാരുടെ നേരെയുള്ള ആക്രമണം എന്നിവയും ചര്‍ച്ചാവിഷയമാകും. 2013 ഡിസംബറില്‍ ലാഹോറിലാണ് ഇതിനുമുമ്പ് പാക് റെയ്‌ഞ്ചേഴ്‌സ്- ബി.എസ്.എഫ് ചര്‍ച്ച നടന്നത്.