പെണ്‍കുട്ടി കരാട്ടെപഠിക്കാന്‍ പോയിട്ടു വരികയാണെന്ന് തിരിച്ചറിയാനായില്ല; ബൈക്കില്‍ മദ്യപിച്ചെത്തി 16 വയസ്സുകാരിയോട് അപമര്യാദയായി പെരുമാറിയ സംഘം റോഡില്‍ അടിയേറ്റു വീണു

single-img
8 September 2015

APKarate1EPS

ബൈക്കില്‍ മദ്യപിച്ചെത്തി പതിനാറ് വയസ്സുകാരിയോട് അപമര്യാദയായി പെരുമാറിയ സംഘം റോഡില്‍ അടിയേറ്റു വീണു. പെണ്‍കുട്ടി കരാട്ടെ അഭ്യാസിയാണെന്നും കരാട്ടെ പരിശീലനം കഴിഞ്ഞ് മടങ്ങുകയാണെന്നും മനസ്സിലാകാതെ ശല്യം ചെയ്ത യുവാക്കളാണ് പെണ്‍കുട്ടിയുടെ കൈക്കരുത്തിന് ഇരയായത്.

പശ്ചിമബംഗാളിലെ മാദ്യാംഗ്രാമില്‍ പൊതുസ്ഥലത്തു വെച്ചായിരുന്നു സംഭവം. തിങ്കളാഴ്ച വൈകുന്നേരം കരാട്ടെ ക്ലാസ് കഴിഞ്ഞു പെണ്‍കുട്ടി വീട്ടിലേക്കു പോകുമ്പോള്‍ മദ്യപിച്ചു ബൈക്കിലെത്തിയ യുവാക്കള്‍ മോശമായി പെരുമാറുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

എന്നാല്‍ കരാട്ടെ അഭ്യാസിയായ പെണ്‍കുട്ടി പ്രവര്‍ത്തിയിലൂടെതന്നെ പ്രതികരിക്കുകയായിരുന്നു. ആക്രമണത്തില്‍ പല യുവാക്കള്‍ക്കും സാരമായ പരിക്കേറ്റു. എന്തായാലും ഒറ്റ ദിനം ശകാണ്ട് പെണ്‍കുട്ടി ആ നാട്ടിലെ താരവും മറ്റുപെണ്‍കുട്ടികള്‍ക്ക് ഒരു മാതൃകയുമായിരിക്കുകയാണ്.