ഫോഴ്സിന്റെ രണ്ടാം ഭാഗത്തിൽ സോണാക്ഷിയും

single-img
8 September 2015

sonakshi-sinha2011ൽ  നിഷികാന്ത് കമ്മത്ത് ഒരുക്കിയ ഫോഴ്സ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. രണ്ടാം ഭാഗം ഒരുക്കുന്നത് അഭിനയ് ഡിയോ ആണ്.  സോണാക്ഷി സിൻഹയേയും ജോൺ എബ്രഹാമിനേയുമാണ് ചിത്രത്തിലെ നായികാ നായകന്മാരായി തീരുമാനിച്ചിരിക്കുന്നത്.അതേസമയം താൻ ഫോഴ്സ്2 വിന്റെ ചിത്രീകരണത്തിനായി ബുഡപ്പെസ്റ്റിലേക്ക് പോവുകയാണെന്ന് ജോൺ എബ്രഹാം  സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഫോഴ്സിന്റെ നിർമാതാവായ വിപുൽ അമൃത്‌ലാൽ ഷാ തന്നെയാണ് രണ്ടാം ഭാഗവും നിർമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറിൽ തന്നെ ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 2016ൽ ചിത്രം പുറത്തിറങ്ങും.