കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും

single-img
8 September 2015

soniaകോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധിയുടെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പ്രമേയം പാസാക്കി.അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത് വന്നു .

 
തുടര്‍ച്ചയായി അഭിപ്രായം മാറുന്ന മോഡിക്ക് തന്റെ നിലപാട് പോലും വ്യക്തമാക്കാന്‍ കഴിയുന്നില്ല എന്നും മോഡിയുടെ നിലപാടുകള്‍ യഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്തതാണെന്നും സോണിയ വിമര്‍ശിച്ചു.പ്രചരണ സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ നരേന്ദ്ര മോദി കാറ്റില്‍ പറത്തിയെന്നും സോണിയാ പ്രവര്‍ത്തക സമിതി യോഗത്തിലെ പ്രസംഗത്തില്‍ പറഞ്ഞു.

 
മാധ്യമങ്ങളെയും ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനാണ് മോഡിയുടെ ശ്രമം. രാജ്യത്തിന്റെ നന്മയ്ക്കായി നിലകൊണ്ട ഇത്തരം സുപ്രധാന സ്ഥാപനങ്ങളുടെ പരമാധികാരവും ധാര്‍മ്മികതയും ഇല്ലാതായി കൊണ്ടിരിക്കുകയാണ്. ബൂത്ത്, ബ്‌ളോക്ക് കമ്മിറ്റികള്‍ ശക്തിപ്പെടുത്തണമെന്നും കോണ്‍ഗ്രസ്സിന് വേണ്ടി അദ്ധ്വാനിക്കുന്നവര്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.സംഘടനാ പ്രശ്‌നങ്ങളും ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പും ചര്‍ച്ച ചെയ്യുന്നതിനാണ് വര്‍ക്കിംഗ് കമ്മിറ്റി ചേരുന്നത്.