ചൊവ്വയിലേക്ക് പേരുകളെത്തിക്കാനുള്ള അവസരമൊരുക്കി നാസ

single-img
8 September 2015

article-0-12F81A08000005DC-317_634x431-2-616x419ബഹിരാകാശ പ്രേമികൾക്ക് അവരുടെ പേരുകൾ ചൊവ്വ ഗ്രഹത്തിലെത്തിക്കാനുള്ള അവസരമൊരുക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ. അടുത്തവർഷം ചൊവ്വയിലേക്ക് പോകുന്ന ഇൻസൈറ്റ് ദൗത്യത്തിലാണ് പേരുകളും ചൊവ്വയിലേക്ക് എത്തുന്നത്.

2016 മാർച്ചിൽ ചൊവ്വയുടെ ഭൂഭൗതികമായ വിവരങ്ങൾ പഠിക്കുന്നതിനായി നാസ അയക്കുന്ന സ്വയം പ്രവർത്തിക്കാൻ കഴിവുള്ള പര്യവേഷണ യന്ത്രമാണ് ഇൻസൈറ്റ്. അതിലെ കംപ്യൂട്ടർ ചിപ്പിനുള്ളിൽ നമ്മുടെ പേരുകൾ ഉൾപ്പെടുത്തിയാകും ചൊവ്വയിലേക്ക് പോകുക. സെപ്റ്റംബർ എട്ടാണ് പേരുകൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാനദിനം.

കാലിഫോർണിയയിലെ വാൻഡൻബർഗ് വ്യോമസേനാതാവളത്തിൽ നിന്നും 2016 മാർച്ച് 4നാകും ഇൻസൈറ്റ് വിക്ഷേപിക്കുന്നത്. അറ്റ്ലസ് വി-401 എന്ന റോകറ്റാവും ഇൻസൈറ്റിനെ വഹിക്കുന്നത്. 2016 സെപ്റ്റംബർ 6ന് പേരുകളുമായി ഇൻസൈറ്റ് ചൊവ്വയിൽ ഇറങ്ങുമെന്നാണ് നാസ കണക്കുക്കൂട്ടുന്നത്.