രാധേമാ പെൺവാണിഭം നടത്തുന്നുവെന്ന് മോഡൽ അർഷി ഖാന്റെ വെളിപ്പെടുത്തൽ

single-img
8 September 2015

08-1441690057-radhe3ദില്ലി: വിവാദ ആൾദൈവം രാധേമായ്ക്ക് പെൺവാണിഭമുണ്ടെന്ന് പ്രശസ്ത മോഡലായ ആർഷി ഖാൻ പറയുന്നു. രാധേമാ ഒരു സെക്സ് റാകറ്റ് നടത്തുനുണ്ടെന്നും പണം വാഗ്ദാനം നൽകി അതിലേക്ക് രാധേമായുടെ പ്രതിനിധി ആർഷിയെ ക്ഷണിച്ചുവെന്നും മോഡൽ പറയുന്നു. വിഷയത്തോടനുബന്ധിച്ച് ആർഷി ഖാൻ പോലീസിൽ പരാധിപ്പെട്ടിട്ടുണ്ട്. ഫോണിലൂടെ തനിക്ക് ഭീഷണികൾ വരുന്നുണ്ടെന്നും ആർഷി പോലീസിനോട് പറഞ്ഞു.

രാധേമായുടെ പേരിൽ നിരവധി വിവാദങ്ങൾ നിലനിൽക്കുന്ന വെളയിലാണ് മോഡലിന്റെ വെളിപ്പെടുത്തലുകൾ. ഇത്തരമൊരു സംഭവത്തിൽ രാധേമായ്ക്കെതിരെ നടി ഡോളി ബിന്ദ്രയും കുറ്റാരോപണം നടത്തിയിരുന്നു.

ഒരപരിചിതനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ രാധേമാ തന്നെ നിർബന്ധിച്ചതിനെതിരെ ഡോളി ബിന്ദ്ര പോലീസിനു പരാധി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാധേമാ ഉൾപ്പടെ മറ്റുപലരുടെ പേരിലും കേസെടുത്തിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

അടുത്തകാലത്തായി നിരവധി പരാതികളാണ് വിവാദ ആൾദൈവം രാധേമായ്ക്ക് എതിരെ ഉയരുന്നത്.