ഐലന്‍ കുര്‍ദ്ദിക്ക് പാലസ്തീനിന്റെ ശ്രദ്ധാഞ്ജലി

single-img
8 September 2015

ilenഗസ്സ സിറ്റി: മെഡിറ്ററേനിയന്‍ കടല്‍ത്തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സിറിയന്‍ ബാലന്  പാലസ്തീനിന്റെ ശ്രദ്ധാഞ്ജലി. ഗസ്സാ മുനമ്പിലെ കടല്‍ത്തീരത്താണ് ഓരോ പാലസ്തിനിയന്‍ പൗരനും പ്രതിമ കണക്കെ കിടന്നാണ് ഐലന്‍ കുര്‍ദ്ദിക്ക് ആദരവ് നല്‍കിയത്. മെഡിറ്ററേനിയന്‍ കടല്‍ത്തീരത്തിലെ മണല്‍പ്പരപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയപ്പോള്‍ ഐലന്‍ കുര്‍ദ്ദി കിടന്നിരുന്ന അതേ രൂപത്തിലാണ് അനുശോചനമറിയിച്ച് പാലസ്തീനികള്‍ കിടന്നത്.

മരിക്കുമ്പോള്‍ ഐലന്‍ കുര്‍ദ്ദിയണിഞ്ഞ ചുവപ്പും നീലയും വസ്ത്രങ്ങളും ഇവര്‍ ധരിച്ചിരുന്നു. ഗസ്സാ മുനമ്പില്‍ നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. മെഡിറ്ററേനിയന്‍  തീരത്തെ മണല്‍പ്പരപ്പില്‍ തീരത്തെ ചുംബിച്ചുകൊണ്ട് ചേതനയറ്റു കിടന്ന ഐലന്‍ കുര്‍ദ്ദിയുടെ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്.

കഴിഞ്ഞ വര്‍ഷം അമ്പതു ദിവസം നീണ്ടുനിന്ന ഗസ്സ യുദ്ധത്തില്‍ ഗസ്സയിലെ നാലു കുട്ടികളെ ഇസ്രായേല്‍ കൊന്നൊടുക്കിയ സ്ഥലത്തിനു സമീപമായിരുന്നു ശ്രദ്ധാഞ്ജലി.