മഹാരാഷ്ട്രയില്‍ ഒരാഴ്ചക്കിടെ ആത്മഹത്യ ചെയ്തത് 32 കര്‍ഷകര്‍

single-img
8 September 2015

APTOPIX India Monsoon Worryമറാത്ത വാഡ: മഹാരാഷ്ട്രയിലെ മറാത്ത വാഡയില്‍ ഒരാഴ്ചക്കിടയില്‍ ആത്മഹത്യ ചെയ്തത് 32 കര്‍ഷകര്‍. ഇതോടെ ഈ വര്‍ഷം കൃഷി നാശത്തെ തുടര്‍ന്ന് മറാത്തവാഡയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 660 ആയി. വരള്‍ച്ചയും കൃഷി നാശവും മൂലം കടക്കെണിയിലായതാണ് മറാത്തവാഡയിലെ കര്‍ഷകര്‍ നേരിടുന്ന വലിയ പ്രതിസന്ധി. കൃഷിക്കായി ലോണെടുത്തത് തിരിച്ചടക്കാനാവാതെ ബാങ്കുകളുടെ ജപ്തി നടപടി നേരിടുന്നതും പല കര്‍ഷകരുടേയും ജീവിതം ദുരിതത്തിലാക്കി.

മഴ മാറി നില്‍ക്കുന്നത് കര്‍ഷകരുടെ പ്രതിസന്ധി വലുതാക്കുകയാണ്. വിളവ് നശിച്ചതോടെ കൊടും പട്ടിണിയിലാണ് ഭൂരിഭാഗം കര്‍ഷക കുംടുബങ്ങളും. പട്ടിണി മൂലം കഴിഞ്ഞ ദിവസം മറാത്ത വാഡയില്‍ അഞ്ചു കുട്ടികളുടെ അമ്മയായ 40 വയസ്സുകാരി തീ കൊളുത്തി ആത്മഹത്യ ചെയ്തിരുന്നു.