തെലങ്കാനയിലെ കൊണ്ടാരടിപ്പല്ലെ ഗ്രാമം ചലച്ചിത്രതാരം പ്രകാശ്‌രാജ് ദത്തെടുത്തു

single-img
8 September 2015

Prakash-Raj-17ഹൈദരാബാദ്: തെലങ്കാനയിലെ പിന്നോക്ക ജില്ലകളിലൊന്നായ മഹാബാബുനഗറിലെ   ഗ്രാമം ചലച്ചിത്രതാരം പ്രകാശ്‌രാജ് ദത്തെടുത്തു.  ഐ.ടി മന്ത്രിയായ കെ തരകരാമ റാവുവിനെ നേരിട്ട് വിളിച്ചാണ് പ്രകാശ് രാജ് കൊണ്ടാരടിപ്പല്ലെ എന്ന ഗ്രാമം ഏറ്റെടുക്കാന്‍ താത്പര്യപ്പെടുന്നു വിവരം അറിയിച്ചത്.

പ്രകാശ് രാജ് ഫൗണ്ടേഷന്‍ എന്ന സംഘടനക്ക് രൂപം നല്‍കിയ അദ്ദേഹം, ഗ്രാമത്തിന്റെ വികസനത്തിനായി വിവിധ പദ്ധതികളും ആവിഷ്‌ക്കരിക്കാനുള്ള ഒരുക്കത്തിലാണ്.

ഗ്രാമത്തിന്റെ കാര്‍ഷിക വികസനത്തിനായി നൂതനമായ രീതിയിലുള്ള കാര്‍ഷിക പദ്ധതികളും ഗ്രാമത്തില്‍ നടപ്പാക്കും. കര്‍ഷകര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ അദ്ദേഹം സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. താന്‍ രൂപം നല്‍കിയ ഫൗണ്ടേഷനിലെ പ്രവര്‍ത്തകര്‍ ഗ്രാമത്തില്‍ സര്‍വേ ആരംഭിച്ചിട്ടുണ്ടെന്നും. സര്‍വേ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഭാവി പരിപാടികള്‍ വിശദമാക്കുമെന്നും പ്രകാശ് രാജ് പറഞ്ഞു.