14കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ആസാം എം.എല്‍.എക്കെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

single-img
8 September 2015

gopinathറാംഗിയ(ആസാം) : 14കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ആസാം എം.എല്‍.എ ഗോപിനാഥ് ദാസിനെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ആഗസ്ത് 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുവാഹട്ടിയിലേക്കുള്ള യാത്രാമദ്ധ്യേ കാറില്‍ വെച്ചാണ് വീട്ടുജോലിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

മറ്റ് നടപടിക്രമങ്ങള്‍ പെട്ടെന്ന് തന്നെ ഉണ്ടാകുമെന്ന് കാമരൂപിലെ ജില്ലാ പോലീസ് മേധാവി പറഞ്ഞു. അതേസമയം തനിക്കെതിരെയുള്ള  പരാതി ഗൂഢാലോചനയുടെ ഭാഗമെന്നും കെട്ടിച്ചമച്ചതാണെന്നും എം.എല്‍.എ പറഞ്ഞു. കേസ് അതിന്റെ വഴിക്ക് പോകട്ടെയെന്നും അന്വേഷണത്തിലൂടെ താന്‍ നിരപരാധിയാണെന്ന്  തെളിയുമെന്നും അദ്ദേഹം പറഞ്ഞു.

പരാതി നല്‍കിയ പെണ്‍കുട്ടി ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്ന് അവളുടെ സാധനങ്ങളുമായി ഓടിപ്പോയെന്നും ഗോപിനാഥ് ദാസ് അവകാശപ്പെട്ടു. അതേസമയം സംഭവത്തില്‍ എം.എല്‍.എയുടെ അറസ്റ്റ് ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ബോക്കോ പോലീസ് സ്‌റ്റേഷനിലേയ്ക്ക് ധര്‍ണ്ണ നടത്തി.  എ.ഐ.യു.ഡി.എഫിന്റെ ബോക്കോ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് ഗോപിനാഥ്.