വിവാഹിതനാകാൻ കാമുകൻ കാമുകിയുടെ മൂന്നുകുട്ടികളെ കൊലപ്പെടുത്തി.

single-img
8 September 2015

children-killedബംഗളൂരു:  കാമുകിയെ വിവാഹം കഴിക്കുന്നതിനായി കാമുകന്‍ അവരുടെ മൂന്നുകുട്ടികളെ കൊലപ്പെടുത്തി. ബംഗളൂരുവിന് സമീപത്തെ കെ.ജി ഹള്ളിയിലാണ്  സംഭവം നടന്നത്. ഫഹീം ബെയ്ഗ് എന്ന ഇലക്ട്രീഷ്യനാണ് തന്റെ കാമുകിയായ നഗീന ബീഗം എന്ന സ്ത്രീയെ വിവാഹം കഴിക്കാനായി അവരുടെ മക്കളായ സുല്‍ത്താന്‍ (4), അഫ്‌നാന്‍(8), അഫ്‌റീന്‍ (6) എന്നിവരെ കൊലപ്പെടുത്തിയത്.

മൂന്നു മക്കളുടെ അമ്മയായ നഗീനയെ വിവാഹം കഴിക്കുന്നതിനെ യുവാവിന്റെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ കാമുകിയെ ഉപേക്ഷിക്കാന്‍ ഇയാള്‍ തയ്യാറുമല്ലായിരുന്നു. തുടര്‍ന്ന് ഇയാള്‍ സ്‌കൂളില്‍ പോയ കുട്ടികളെ തട്ടിക്കൊണ്ടുപോയി സമീപത്തെ  അഴുക്ക് ചാലില്‍ തള്ളിയിട്ട്  കൊലപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ മാസം 27 മുതല്‍ കുട്ടികളെ കാണാനില്ലായിരുന്നു. സംശയത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. ഒരു വര്‍ഷം മുന്‍പ് നഗിനയെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയിരുന്നു.   ഫഹീം ബെയ്ഗിനെ പോലീസ് അറസ്റ്റ് ചെയ്തു.